video
play-sharp-fill
ആരോഗ്യനില മോശമായി; ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി ; വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുദിവസമായി നിരാഹാര സമരം നടത്തുകയാണ് എം പി

ആരോഗ്യനില മോശമായി; ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി ; വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുദിവസമായി നിരാഹാര സമരം നടത്തുകയാണ് എം പി

സ്വന്തം ലേഖകൻ

ഇടുക്കി: നിരാഹാര സമരം നടത്തുന്ന ഡീന്‍ കുര്യാക്കോസ് എംപിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ഗാന്ധി സ്‌ക്വയറിന് സമീപത്തായാണ് മൂന്നുദിവസമായി ഡീന്‍ കുര്യാക്കോസ് സമരം നടത്തിയിരുന്നത്.

ആരോഗ്യ നില മോശമായതോടെയാണ് പൊലീസ് എത്തിയാണ് എംപിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യജീവി ശല്യം തടയാന്‍ ശാശ്വതനടപടികള്‍ സ്വീകരിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ ആര്‍.ആര്‍.ടി സംഘത്തെ ഉടന്‍ നിയമിക്കുക, കൊലയാളി ആനയെ പിടികൂടി നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് തോട്ടം തൊഴിലാളികളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സമരപ്പന്തലില്‍ എത്തിയിരുന്നു.

സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന നിലപാടിലായിരുന്നു എംപി. കഴിഞ്ഞ ദിവസം രാത്രി കാട്ടാന ആക്രമണത്തില്‍ മൂന്നാറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ മണി എന്ന സുരേഷ് കുമാര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് എംപി സമരം തുടങ്ങിയത്.