video
play-sharp-fill

40 അടിയോളം താഴ്ചയുള്ള കിണറ്റില്‍ എന്തോ കിടക്കുന്നു; പരിശോധിച്ചപ്പോള്‍ കിട്ടിയത് യുവതിയുടെ മൃതദേഹം

40 അടിയോളം താഴ്ചയുള്ള കിണറ്റില്‍ എന്തോ കിടക്കുന്നു; പരിശോധിച്ചപ്പോള്‍ കിട്ടിയത് യുവതിയുടെ മൃതദേഹം

Spread the love

സ്വന്തം ലേഖകന്‍

മലപ്പുറം: വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്. 40 അടിയോളം താഴ്ചയുളള കിണറ്റില്‍ എന്തോ കിടക്കുന്നത് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സുധീറിന്റെ അമ്മ സാവിത്രിയമ്മയാണ് കണ്ടത്.

സംശയം തോന്നിയ സാഹചര്യത്തില്‍ നാട്ടുകാരുടെ കൂടി സഹായത്തോടെ പരിശോധിച്ചപ്പോള്‍ കിണറ്റിനുള്ളില്‍ സ്ത്രീയുടെ മൃതദേഹമാണന്ന് വ്യക്തമായത്. പൊലീസെത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് നിന്നും 30 കിലോമീറ്റര്‍ അകലെയാണ് യുവതി താമസിക്കുന്നത്. ഇവര്‍ എങ്ങനെ കാഞ്ഞിരംപാടത്തെ വീട്ടിലെത്തി എന്നതും മരണകാരണവും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.

സുധീറിന്റേയും ബന്ധുക്കളുടേയും അയല്‍ക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. അജിതകുമാരിയുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.