റെയില്‍വേട്രാക്കില്‍ കോട്ടയം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കുറ്റം സമ്മതിച്ച്‌ സുഹൃത്ത്

Spread the love

കൊച്ചി: വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ സുഹൃത്ത്.

video
play-sharp-fill

പൊന്നുരുന്നി സ്വദേശിയായ ഷാജിയാണ് കുറ്റം സമ്മതിച്ചത്. ഹൈക്കോടതി ജീവനക്കാരനായ ഇയാളെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

യുവതിയുടെ പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. കോട്ടയം സ്വദേശിയായ സുധാ ബേബിയാണ് കൊല്ലപ്പെട്ടത്. ഇവർ ഷാജിക്കൊപ്പം റെയില്‍പ്പാളത്തിന് സമീപത്തേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നേരം കഴിഞ്ഞ് ഷാജി മാത്രം തിരിച്ചുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിർണായകമായത്. സുധ ബേബിയും ഷാജിയും ഏറെക്കാലമായി സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു.