
മണൽക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പോലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ ലോറി ഡ്രൈവറായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവ് മരിച്ചു. തിരുവട്ടൂർ സ്വദേശി മെഹറൂഫ് (27) ആണ് മരിച്ചത്. മണൽക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പോലീസിനെ കണ്ട് യുവാവ് പുഴയിൽ ചാടുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം.
മണൽക്കടത്ത് തടയാനെത്തിയ പോലീസിനെ കണ്ട് മെഹറൂഫും ഇതര സംസ്ഥാന തൊഴിലാളികളായ നാല് പേരും ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. മെഹറൂഫിൻ്റെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രക്ഷപ്പെടുന്നതിനിടെ മെഹറൂഫ് പുഴയിൽ വീണുവെന്നാണ് കരുതുന്നത്.
ലോറി ഡ്രൈവർ നെഹ്റൂഫിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കുറ്റിയേരി പുഴക്കരയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനോ മറ്റ് നടപടി സ്വീകരിക്കാനോ നാട്ടുകാർ അനുവദിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടർ സ്ഥലത്തെത്തി പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മെഹറൂഫിനെ കാണാതായ വിവരം ഇന്ന് മാത്രമാണ് ലഭിച്ചതെന്നാണ് പൊലീസിൻ്റെ വിശദീകരണം.