
സ്വന്തം ലേഖിക
ഇടുക്കി: കല്ലാർ ഡാമിൽ ചാടിയ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി.
മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പാമ്പാടി മീനടം ചെമ്പൻകുഴിയിൽ കുരുവിക്കൂട്ടിൽ വിനീഷ് (49), മകൾ പാർവതി (17) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം മുതൽ കോട്ടയം പാമ്പാടി മീനടത്തു നിന്നും ഇവരുരെയും
കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് പുലർച്ചെ ഡാമിൻ്റെ പരിസരത്ത് നിന്നും ഇരുവരും സഞ്ചരിച്ച ബൈക്ക് കണ്ടെത്തുന്നത്. അടിമാലി പൊലീസ് വിവരം പാമ്പാടി പൊലീസിനു കൈമാറി. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.
വിനീഷും മകളും ഞായറാഴ്ചയാണ് കുഴിത്തുളിവിലുള്ള അമ്മയെ കാണുന്നതിനായി ബൈക്കിൽ വീട്ടിൽ നിന്നും യാത്ര തിരിച്ചത്. തുടർന്ന്, രണ്ടു പേരെയും വൈകിട്ടായിട്ടും കാണാതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
അപകട മരണമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാമ്പാടി പൊലീസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.



