കൈകൾ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ ; വേളി കടൽത്തീരത്ത് അജ്ഞാതമൃതദേഹം കരയ്ക്കടിഞ്ഞു

Spread the love

വർക്കല :വേളി കടൽത്തീരത്ത് അജ്ഞാതമൃതദേഹം കരയ്ക്കടിഞ്ഞു.
അൻപതു വയസ്സിന് മുകളിൽ പ്രായംതോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് ശനിയാഴ്‌ച രാവിലെ കരയ്ക്കടിഞ്ഞത്.

video
play-sharp-fill

മൃതദേഹത്തിൻ്റെ കൈകൾ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. മൂക്കിൽനിന്ന് രക്തംവന്ന് കട്ടപിടിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണോ എന്നും സംശയമുണ്ട്.

രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ പോലീസ് സ്‌റ്റേഷനുകളിലെ മിസിങ് കേസുകളും പോലീസ് പരിശോധിച്ചുവരികയാണ്.