video
play-sharp-fill

തിരുവനന്തപുരത്ത് വീട്ടുനുള്ളില്‍ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരത്ത് വീട്ടുനുള്ളില്‍ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

തിരുവനന്തപുരം : പാങ്ങോട് വീട്ടുനുള്ളില്‍ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാങ്ങോട് – കാഞ്ചിനടയില്‍ സൈനുലാബ്ദീൻ (55) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് 5 ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയല്‍വാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പാങ്ങോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group