video
play-sharp-fill
മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹഭാഗം ; ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതെന്ന് സംശയം

മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹഭാഗം ; ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതെന്ന് സംശയം

കല്‍പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതാണെന്ന് കരുതപ്പെടുന്ന ശരീരഭാഗം മരത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി.

പരപ്പൻപാറ ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ശരീരഭാഗം കണ്ടെത്തിയ കാര്യം വയനാട് ജില്ലാ ഭരണകൂട അധികൃതരെ അറിയിച്ചത്.

കഴിഞ്ഞ ജൂലായ് 31-ന് പുലർച്ചെയായിരുന്നു വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും വൻ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് ഗ്രാമത്തെയൊന്നാകെ തുടച്ചുമാറ്റിയ ദുരന്തത്തില്‍ പലരും ഇന്നും മണ്ണിനടയിലാണ്. പലരുടേയും ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരും ഏറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group