
കോട്ടയം ചുങ്കത്ത് പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി ; അഗ്നിശമന സേനയുടെ സ്‌കൂബാ ടീം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്
സ്വന്തം ലേഖകൻ
കോട്ടയം: ചുങ്കം പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം.
തമിഴ്‌നാട് സ്വദേശിയും പനച്ചിക്കാട്, കണിയാമ്മല സരസ്വതിഭവനില്‍ താമസിക്കുന്ന ത്യാഗു (55) ആണ് മരിച്ചത്. അഗ്നിശമന സേനയുടെ സ്‌കൂബാ ടീം നടത്തിയ തെരച്ചിലില്‍ പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് ലഭിച്ച കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോട്ടയം വെസ്റ്റ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Third Eye News Live
0