സ്വന്തം ലേഖിക
കോട്ടയം: മണിമലയാറ്റിൽ ചെക്ക് ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
മണിമല വള്ളംച്ചിറക്ക് സമീപം മാരൂർ കടവിലെ ചെക്ക്ഡാമിലാണ് ഏകദേശം നാല്പത് വയസ് തോന്നിക്കുന്ന പുരുഷ ൻ്റെ അഞ്ജാത മൃതദേഹം കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നു രാവിലെ എട്ടരയോടെയാണ് ആറ്റിലൂടെ ഒഴുകി വരുന്ന മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്നു മണിമല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മണിമല എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, മൃതദേഹം കരയ്‌ക്കെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്തു നിന്നും കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആരെയെങ്കിലും കാണാതായിട്ടുണ്ടോ, ഇവർ ഇപ്പോൾ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്.
മൃതതേഹം പുറത്തെടുത്ത ശേഷം തിരിച്ചറിയുന്നതിനുള്ള നടപടികളും ആരംഭിക്കും. ആറ്റിൽ കനത്ത ഒഴുക്കുള്ളതിനാൽ മൃതദേഹം പുറത്തെടുക്കുന്ന ജോലി ശ്രമകരമായി തുടരുകയാണ്.