
തിരുവനന്തപുരം: ആനത്തലവട്ടത്ത് നാട്ടുകാരുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് പൊലീസ് വരുമെന്ന് ഭയന്ന് ആറ്റില്‍ ചാടിയ 17കാരന്റെ മൃതദേഹം കണ്ടെത്തി.
ചിറയിന്‍കീഴ് ആനത്തലവട്ടം കല്ലുകുഴി വിളയില്‍വീട്ടില്‍ നിഖില്‍ രാജേഷി(17)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിലെ സ്കൂബാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. നാട്ടുകാരുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് പോലിസ് വരുമെന്ന് ഭയന്ന് രണ്ടു പേരാണ് ആറ്റില്‍ ചാടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒപ്പമുണ്ടായിരുന്ന ചിറയിന്‍കീഴ് അരയതുരുത്തി സ്വദേശി ജിന്‍സ(21)നെ നാട്ടുകാരും സമീപവാസികളും ചേര്‍ന്നു രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം.
ശിവന്‍നടയില്‍ നാട്ടുകാരുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് പൊലീസ് വരുമെന്നു ഭയന്നാണ് നിഖിലും സുഹൃത്ത് ചിറയിന്‍കീഴ് അരയതുരുത്തി സ്വദേശി ജിന്‍സനും ചേര്‍ന്ന് ആറ്റില്‍ ചാടിയത്. ഇതിനിടെയാണ് നിഖില്‍ രാജേഷിനെ കാണാതായത്.



