നിര്‍മ്മാണം നടക്കുന്ന വീടിന്റെ ടെറസില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; സമീപത്ത് പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും ബാഗും മദ്യക്കുപ്പിയും; ആത്മഹത്യയെന്ന് സംശയം

Spread the love

കല്‍പ്പറ്റ: വയനാട്ടില്‍ നിർമ്മാണം നടക്കുന്ന വീടിന്റെ ടെറസില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

കമ്പളക്കാട് ഒന്നാം മൈല്‍ റോഡിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യയാണെന്ന് സംശയിക്കുന്നത്.

കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ രണ്ടുകാലും വയർ ഉപയോഗിച്ച്‌ ബന്ധിച്ച നിലയിലാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും ബാഗും മദ്യക്കുപ്പിയും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തും.