റബർ തോട്ടത്തില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് സ്ഥിരീകരണം; കൊലപാതകമെന്ന് നിഗമനം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love

കൊല്ലം: പുനലൂർ മുക്കടവ് പാലത്തിന് സമീപമുള്ള റബർ തോട്ടത്തില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് സ്ഥിരീകരണം.

തോട്ടത്തില്‍ അടുത്ത കാലത്തായി റബർ ടാപ്പിംഗ് നടന്നിരുന്നില്ല. ശങ്കരൻ കോവില്‍ സ്വദേശിയായ സുരേഷ് ഇന്നലെ ഉച്ചയോടെ തോട്ടത്തില്‍ മുളക് ശേഖരിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തില്‍ കുത്തേറ്റതിന്റെ മുറിവുകളുണ്ട്. തീപ്പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. മൃതദേഹത്തിന് ഒരാഴ്‌ചയിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്.