മാലിന്യ സംഭരണിക്കുള്ളില്‍ തള്ളിക്കയറ്റിയ അഴുകിയ മൃതദേഹം ശാന്തയുടേത്; മരിച്ചത് തലയ്ക്കടിയേറ്റ്; ഒൻപത് പവൻ കാണാനില്ല; പ്രതിയെന്ന് കരുതുന്ന അടിമാലി സ്വദേശി ഒളിവില്‍

Spread the love

കോതമംഗലം: ദേശീയപാതയോരത്ത് ഊന്നുകലില്‍ അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം വേങ്ങൂരില്‍ താമസിക്കുന്ന ശാന്ത (61)യുടേതെന്ന് തിരിച്ചറിഞ്ഞു.

പെരുമ്പാവൂർ വേങ്ങൂർ ഹരിതനഗറില്‍ കുന്നത്തുതാഴെ വീട്ടില്‍ പരേതനായ ബേബിയുടെ ഭാര്യയാണ് ശാന്ത. ഇടുക്കി രാജാക്കാട് കള്ളിമാലിയാണ് സ്വദേശം. ഇവർ ധരിച്ചിരുന്ന 12 പവൻ ആഭരണങ്ങളില്‍ 9 പവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി രാജേഷ് ആണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്. കുറുപ്പംപടി സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കളഭാഗത്ത് മാലിന്യ സംഭരണിക്കുള്ളില്‍ തള്ളിക്കയറ്റിയനിലയിലായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയുടെ പിൻഭാഗത്ത് ഇരുമ്പുവടി പോലുള്ള ആയുധം കൊണ്ട് അടിയേറ്റാണ് ശാന്ത മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.