
കാസർകോട്: കാണാതായ 15കാരിയേയും അയൽവാസി പ്രദീപിനേയും (42) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടിയുടെ വീടിന് സമീപമുള്ള ഗ്രൗണ്ടിനടുത്ത് മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ഒന്നരയാഴ്ചത്തെ പഴക്കം.
അഴുകിയ നിലയിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഒരു കത്തിയും കിറ്റ്കാറ്റ് കവറും കണ്ടെത്തിയിട്ടുണ്ട്. കാണാതാകുന്ന ദിവസം പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തിലും കാണപ്പെട്ടത്.
ഇന്ന് രാവിലെ 11.15 ഓടെയാണ് പൈവളിഗയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള വനപ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരുടെയും മൃതദേഹത്തിന് സമീപം ഫോണും കത്തിയും കിടന്നിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കൊണ്ടുപോകും. കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന സംശയവും നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 26 ദിവസവും ഇത്തരമൊരു നീക്കം നടത്താതിരുന്ന പൊലീസ് ഇന്ന് പ്രദേശത്ത് എത്താൻ ഇടയാക്കിയ സാഹചര്യമെന്താണെന്നാണ് ദുരൂഹത ഉയർത്തുന്നത്.