video
play-sharp-fill

തീക്കോയി മാർമല അരുവിയിൽ യുവാവ് മുങ്ങി മരിച്ചു, ആഴമേറിയ മാര്‍മല അരുവി സ്ഥിരം അപകടമരണങ്ങള്‍ക്ക് കാരണമാവുന്നു

തീക്കോയി മാർമല അരുവിയിൽ യുവാവ് മുങ്ങി മരിച്ചു, ആഴമേറിയ മാര്‍മല അരുവി സ്ഥിരം അപകടമരണങ്ങള്‍ക്ക് കാരണമാവുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്ര(28) ആണ് മരിച്ചത്. പാലാ വലവൂര്‍ ട്രിപ്പിള്‍ ഐടിയില്‍ നിന്നും മാര്‍മല അരുവി സന്ദർശനത്തിയ എട്ടംഗ സംഘത്തിൽപ്പെട്ടയാളാണ്.

കുളിക്കാനിറങ്ങിയ 3 പേര്‍ കയത്തില്‍ പെടുകയായിരുന്നു. നിര്‍മല്‍കുമാര്‍ മുങ്ങി പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ടയില്‍ നിന്നും നന്‍മക്കൂട്ടം പ്രവര്‍ത്തകരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആഴമേറിയ മാര്‍മല അരുവി സ്ഥിരം അപകടമരണങ്ങള്‍ക്ക് കാരണമാവുകയാണ്.

പുറത്തുനിന്നെത്തുന്ന സഞ്ചാരികള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വകവയ്ക്കാതെ വെള്ളത്തിലിറങ്ങുന്നതാണ് അപകടത്തിനിടയാക്കുന്നത്.

Tags :