കോട്ടയത്ത് പാടശേഖരത്ത് വള്ളം മറിഞ്ഞ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോട്ടയം: മാഞ്ഞൂരിൽ പാടശേഖരത്ത് വള്ളം മറിഞ്ഞ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ സർക്കാർ ആശുപത്രിക്ക് സമീപം പറക്കാട്ടുപറമ്പിൽ ബാബു (56)നെ മഞ്ഞുർ സൗത്ത് കാട്ടാതടി പുവത്തിനടി പാടശേഖരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം.ബാബുവിനെ കാണാതെ വന്നതോടെ സമീപവാസികൾ അന്വേഷിച്ചപ്പോഴാണ് പാടത്ത് വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കണ്ടത്.

പുള്ളോംപറമ്പിൽ ചെല്ലപ്പൻ്റെ താറാവ് നോട്ടക്കാരനായിരുന്നു. ഉടനെ കടുത്തുരുത്തി പോലിസിൽ വിവരം അറിയിച്ചു. കടുത്തുരുത്തിയിൽ നിന്നും ആമ്പുലൻസ് എത്തിച്ച് മുട്ടചിറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.ഭാര്യ ജാൻസി. മക്കൾ ശില്പ , ശില്പി, മരുമക്കൾ ജോൺസൺ, റിബേഷ്.