play-sharp-fill
കോഴിക്കോട് വേളത്ത് വീട്ടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട് വേളത്ത് വീട്ടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

പേരാമ്പ്ര : വേളം പെരുവയലില്‍ വീടിനുള്ളില്‍  മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പുഴുവരിച്ച നിലയിലാണുള്ളത്.

വേളം പെരുവയലില്‍ കണിച്ചന്റെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് വീട്ടില്‍ തനിച്ച്‌ താമസിക്കുന്ന യുവാവിന്റെ മൃതദേഹം ആണെന്ന് കരുതുന്നു.

കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരിച്ച വ്യക്തി ആരാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. കുറ്റ്യാടി പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.