കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ കാണാതായ യുവാവിന്റെ മൃതദേഹം വലപ്പാട് ബീച്ചിൽ നിന്ന് കണ്ടെത്തി

Spread the love

തൃശൂർ : വാടാനപ്പള്ളി, തളിക്കുളം അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

കടലിൽ കാണാതായ നീലഗിരി കുനൂർ സ്വദേശി അമൽ(24) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ വലപ്പാട് ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച്ചയാണ്  കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘം കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ അമലിനെ കാണാതാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചക്ക് രണ്ടുമണി മുതൽ ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് ഇന്ന് മൃതദേഹം കരകയടിയുകയായിരുന്നു.