കൊച്ചിയിൽ ഉപേക്ഷിക്കപ്പെട്ട ഫ്‌ളാറ്റ് സമുച്ചയത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കം

Spread the love

കൊച്ചി: നെട്ടൂരിലെ ഉപേക്ഷിക്കപ്പെട്ട ഫ്‌ളാറ്റ് സമുച്ചയത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വർഷങ്ങളായി, പണിപൂർത്തിയാക്കാത്ത ഉപയോഗശൂന്യമായി കിടക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

കരിമുകൾ സ്വദേശിയായ സുഭാഷിന്റെ മൃതദേഹമാണ് ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം.

ഇവിടെ പരിസരമാകെ കാടുപിടിച്ച് കിടക്കുകയാണ്. ഇടയ്ക്ക് സാമൂഹികവിരുദ്ധരും നാടോടികളും കെട്ടിടത്തിൽ തമ്പടിക്കാറുണ്ട്. അതിനാൽത്തന്നെ പോലീസും ഇടയ്ക്കിടെ ഇവിടെ പട്രോളിങ് നടത്താറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group