video
play-sharp-fill

ട്രോളി ബാഗിൽ കഷ്ണങ്ങളാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ; നദിയിൽ ഉപേക്ഷിക്കാനെത്തിയ അമ്മയും മകളും അറസ്റ്റിൽ

ട്രോളി ബാഗിൽ കഷ്ണങ്ങളാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ; നദിയിൽ ഉപേക്ഷിക്കാനെത്തിയ അമ്മയും മകളും അറസ്റ്റിൽ

Spread the love

കൊല്‍ക്കത്ത : ട്രോളി ബാഗില്‍ മൃതദേഹവുമായി അമ്മയും മകളും പിടിയില്‍. കുമാർതുലി ഘട്ടിന് സമീപം ഹൂഗ്ലി നദിക്ക് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്.

ഹൂഗ്ലി നദിയില്‍ മൃതദേഹം ഉപേക്ഷിക്കാൻ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഫാല്‍ഗുണി ഘോഷ്, അമ്മയായ ആരതി ഘോഷ് എന്നിവരാണ് മൃതദേഹവുമായി പിടിയിലായത്.

സ്ത്രീകള്‍ ഭാരമേറിയ ട്രോളി ബാഗ് വലിച്ചുകൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. വളർത്തുനായയുടെ ശരീര ഭാഗങ്ങളാണ് ബാഗില്‍ എന്നാണ് സ്ത്രീകള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. പെട്ടി തുറന്ന് പരിശോധിച്ചപ്പോള്‍ ഒരു സ്ത്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു. മൃതദേഹം ചെറിയ കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു. ആത്മഹത്യ ചെയ്ത ബന്ധുവിൻ്റെ മൃതദേഹമാണ് ഇതെന്നും പിന്നീട് ഇവർ പൊലീസിനോട് പറഞ്ഞു. ഇരുവരുടെയും ബന്ധുവിൻ്റേതാണ് മൃതദേഹമാണ് ഇതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഉടൻ സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ട്രോളി ബാഗുമായി സ്ത്രീകള്‍ ട്രെയിനിലാണ് ബരാസത് കാജിപ്പാര സ്റ്റേഷനില്‍ നിന്നും സിയാല്‍ദ സ്റ്റേഷനിലേക്കെത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. അവിടെ നിന്നും ടാക്സിയിലാണ് മൃതദേഹം ഉപേക്ഷിക്കുന്നതിനായി ഇരുവരും ഘട്ടിലേക്ക് എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ലഭ്യമായേക്കും.