മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിൽ ; പെരുമ്പാവൂര്‍ ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

എറണാകുളം : പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി സജിയാണ് മരിച്ചത്.

video
play-sharp-fill

രാവിലെ നടക്കാൻ ഇറങ്ങിയ നാട്ടുകാരാണ് ക്ഷേത്ര കുളത്തില്‍ മൃതദേഹം കണ്ടത്. വെള്ളത്തില്‍ മുങ്ങിക്കിടന്ന നിലയില്‍ കണ്ട മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ കരയ്ക്ക് കയറ്റി.

മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ ക്ഷേത്രക്കുളത്തില്‍ സ്ഥിരമായി കുളിക്കാൻ വരുന്ന ആളാണ് മരണമടഞ്ഞ സജി. പെരുമ്ബാവൂരിലും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്തു വന്നയാളാണ് ഇദ്ദേഹം. പെരുമ്ബാവൂർ പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group