
കോഴിക്കോട് : കാപ്പാട് നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കുന്ന അഹമ്മദ് കോയയുടെ മകൻ മുഹമ്മദ് ജാസിറിനെ (22) ന്റെ മൃതദേഹമാണ് ബേപ്പൂരിലെ കടലിൽ നിന്ന് കണ്ടെത്തിയത്.
യുവാവിനെ കഴിഞ്ഞ 24-ാം തീയതിയാണ് കാണാതായത്, കടലിൽ ഒഴുകുന്ന നിലയിൽ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്, തുടർന്ന് കോസ്റ്റൽ പോലീസിനെ വിവരമറിയിച്ച് മൃതദേഹം കരയ്ക്കടിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാപ്പാട് കണ്ണങ്കടവ് ബീച്ചിന് സമീപം ജാസിറിന്റെ ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന്, കടൽതീരത്ത് കാപ്പാട് മുതൽ ബേപ്പൂർ വരെ വൻതോതിൽ തിരച്ചിൽ നടന്നിരുന്നു.
ബൈക്കിൽ തന്നെ ജാസിറിന്റെ ഹെൽമറ്റും ചാവിയും കണ്ടെടുത്തിരുന്നു. കാണാതാകുമ്പോൾ നീല ടി-ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്.
ജാസിർ, കാട്ടില പീടിക അമ്പലപ്പള്ളി ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് മൃതദേഹം കണ്ടെത്തിയത്, ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.