പാതി കത്തിയ നിലയിൽ നഗ്നമായ ശരീരം ; കർണാടകയിലെ ചിത്രദുർഗയില്‍ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Spread the love

ചിത്രദുർഗ : കർണാടകയിലെ ചിത്രദുർഗയില്‍ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ 20കാരിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

video
play-sharp-fill

നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കള്‍ വിസമ്മതിച്ചു. കുറ്റവാളികളെ പിടികൂടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തില്‍ ചിത്രദുർഗയില്‍ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group