അഴീക്കോട് കടലിലൂടെ ഒഴുകുന്ന നിലയിൽ മൃതദേഹം കണ്ടെത്തി ; നാല് ദിവസം മുൻപ് പരപ്പനങ്ങാടി ന്യൂ കട്ടിൽ പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

Spread the love

തൃശ്ശൂർ : അഴീക്കോട് മുനക്കലിൽ കടലിലൂടെ ഒഴുകുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

പരപ്പനങ്ങാടി പാലത്തിങ്ങൾ ന്യൂ കട്ടിൽ പുഴയിൽ നിന്ന് കാണാതായ താനൂർ സ്വദേശി ജുറൈജ് (17) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കമുള്ളതായി പോലീസ് അറിയിച്ചു. കൊടുങ്ങല്ലൂർ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group