ഇടുക്കി ആനച്ചാലിന് സമീപം യുവാവിന്റെ മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച ഉപേക്ഷിച്ച നിലയിൽ; കൊലനടത്തി വാഹനത്തിൽ എത്തി മൃതദേഹം ഉപേക്ഷിച്ചതെന്ന് ആരോപണം: മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്
സ്വന്തം ലേഖകൻ
അടിമാലി: ഇടുക്കി ആനച്ചാലിന് സമീപം യുവാവിന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി. ആനച്ചാൽ ആമക്കണ്ടം നിവാസിയായ പുത്തൻപുരക്കൽ മോഹനൻ(30) ന്റെ മൃതദേഹമാണ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൂർണ നഗ്നനായി കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ പിൻഭാഗം റോഡിൽ ഉരഞ്ഞതിന്റെ പാടുകളും, ശരീരത്തിൽ രക്തവും പടർന്ന നിലയിലായിരുന്നു. എന്നാൽ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല.
ഇയാളുടെ അടുത്ത സുഹൃത്തും സമീപവാസിയുമായ സുഹൃത്തിനൊപ്പം ഇയാൾ ഇന്നലെ രാത്രി മദ്യപിക്കുന്നത് കണ്ടു എന്ന് നാട്ടുകാർ ആരോപിച്ചു. ഇയാൾ നേരത്തെ മോഹനനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നതായും, കൊലപാതകത്തിന് പിന്നിൽ ഇയാൾക്ക് വ്യക്തമായ പങ്കുണ്ടെന്നും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം കിടന്നതിന് സമീപം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് അരികിലുള്ള തിട്ടിൽ ഇടിച്ചതിന്റെ പാടുകളും ഉണ്ട്. ഇത് സംശയങ്ങൾക്ക് ബലം കൂട്ടുന്നുണ്ട്. മദ്യപാനത്തിന് ശേഷം കൊല നടത്തി മൃതദേഹം വാഹനത്തിൽ ഉപേക്ഷിച്ചതാണ് എന്നും ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ സ്ഥിര മദ്യപാനിയായ ഇയാൾ മദ്യപിച്ച് റോഡിൽ കിടക്കുന്നത് സ്ഥിരം കാഴ്ചയാണ് എന്ന് പ്രദേശ വാസികൾ പറഞ്ഞു. അതേസമയം റോഡരികിൽ മൃതദേഹം കിടക്കുന്നതറിഞ്ഞ് നാട്ടുകാർ കൂട്ടത്തോടെ സ്ഥലത്തെത്തിയത് പൊലീസിന് തല വേദനയായി. കൊവിഡ് വ്യാപന പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ജനങ്ങളുടെ സാമൂഹിക അകലം പാലിക്കാതെയുള്ള സമീപനം നിയന്ത്രണ വിധേയമാക്കൽ പൊലീസിന് പ്രതിസന്ധിയായി മാറി. നേരത്തെ ഭാര്യ മരിച്ച മോഹനന് രണ്ട് കുട്ടികളുണ്ട്.
വെള്ളത്തൂവൽ സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അടിമാലി. രാജക്കാട് സ്റ്റേഷനിൽ നിന്നുമുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പ്രദേശവാസികളുടെയും, ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. ജില്ലാ ആസ്ഥാനത്ത് നിന്നും ഡോഗ് സ്ക്വാഡും, ഫോറൻസിക് വിധഗ്ദരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം രണ്ട് ദിവസത്തിന് ശേഷമെ ബോഡി പോസ്റ്റ്മോർട്ടം നടത്തു.