ഇടുക്കിയിൽ വ്യാപക ഉരുൾ പൊട്ടൽ; നല്ല തണ്ണിയിൽ മലവെള്ള പാച്ചിലിൽ കാർ ഒഴുക്കിൽപെട്ട് കാണാതായ ഒരാളുടെ മൃതദേഹം കിട്ടി; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; ജില്ലയിൽ പലയിടത്തും ഉരുൾ പൊട്ടൽ ഭീഷണി
സ്വന്തം ലേഖകൻ
ഇടുക്കി: വാഗമണ്ണിൽ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയെ തുടർന്ന് തല്ലതണ്ണിയിലുണ്ടായിരുന്ന ഉരുള്‍പൊട്ടലിലും, മലവെള്ളപ്പാച്ചിലിലും പാലത്തില്‍ നിന്നും കാര്‍ ഒലിച്ചു പോകുകയായിരുന്നു.
ശക്തമായ മഴയായിരുന്നു പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഏലപ്പാറ-വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തില്‍പ്പെട്ട് വാഹനം ഒഴുകിപ്പോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കിയിലെ കോഴിക്കാനം അണ്ണന്‍തമ്പിമല എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെ തുടർന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ജില്ലയിൽ ഇന്നലെ നാല് സ്ഥലങ്ങളിലാണ് ഉരുൾ പൊട്ടൽ റിപ്പോർട്ട് ചെയ്തത്. പീരുമേടിൽ മൂന്നു സ്ഥലത്തും, മേലെ ചിന്നാറിൽ ഒരിടത്തുമാണ് ഇന്നലെ രാത്രി ഉരുൾ പൊട്ടലുണ്ടായത്. ജില്ലയിലെ പല കേന്ദ്രങ്ങളിലും ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.