play-sharp-fill
ആശുപത്രിയുടെ പിഴവിനു വില 12 ലക്ഷം: മരിച്ച പെൺകുട്ടിയുടെ മൃതദേഹം വിട്ടു കിട്ടാൻ ലക്ഷങ്ങൾ വില നൽകണം

ആശുപത്രിയുടെ പിഴവിനു വില 12 ലക്ഷം: മരിച്ച പെൺകുട്ടിയുടെ മൃതദേഹം വിട്ടു കിട്ടാൻ ലക്ഷങ്ങൾ വില നൽകണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നു രോഗിമരിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിട്ട വില പന്ത്രണ്ടു ലക്ഷം രൂപ. തിരുവന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവാസിയായ അനു ശിവരാമൻ (39) ചികിൽസക്കിടയിൽ മരിച്ചു. എന്നാൽ മൃതദേഹം ബന്ധുക്കൾക്ക് കൊടുക്കാൻ ആശുപത്രിയിലേ ബില്ലടക്കണം. അത് 12 ലക്ഷം രൂപ വരും. ഇത്രയും പണം ഉണ്ടാക്കാൻ ആകാതെ നിർധന കുടുംബം വലയുന്നു.ഒമാനിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു നട്ടെല്ലിനു ഗുരുതരമായി പരുക്കു പറ്റി കിടപ്പിലായ തുമ്പമൺ മുള്ളുപാലയ്ക്കൽ അനുവിന്റെ തുടർചികിൽസയ്ക്കായി നാട്ടുകാരൊന്നടങ്കം രംഗത്തു വന്നിരുന്നു.
നിർധന കുടുംബത്തിലെ അംഗമായ അനുവിന്റെ ഇതുവരെയുള്ള ചികിൽസ തുമ്പമൺ നിവാസികൾ പിരിവെടുത്താണ് ചെയ്തത്. നാട്ടുകാരുടെ കൂട്ടായ ശ്രമം പുരോഗമിക്കുന്നതിനിടെയാണ് അനു ശിവരാമന്റെ മരണം. അനുവിന്റെ ചികിൽസാ ചെലവ് 29 ലക്ഷത്തോളം രൂപ എത്തിയിരുന്നു. അതിൽ 17 ലക്ഷത്തോളം രൂപ സുമനസ്സുകളുടെ സഹായത്തോടെ അടച്ചു. ബാക്കിയുള്ള 12 ലക്ഷം ബില്ലറ്റച്ചാലേ മൃതദേഹം ആശുപത്രിക്കാർ വിട്ട് നല്കൂ.
പണം പിന്നീട് നാട്ടുകാർ പിരിച്ച് നലകാം എന്നും മൃതദേഹം വിട്ടുനല്കണമെന്നും പഞ്ചായത്ത് അധികൃതർ അടക്കം ബന്ധപ്പെട്ടപ്പോൾ അനുകൂല നിലപാടല്ല ആശുപത്രിയിൽ നിന്നും വന്നത്. അവർക്ക് മൃതദേഹം കൊണ്ടുപോകും മുമ്പ് പണം വേണം. നാട്ടുകാരും അനുവിന്റെ വീട്ടുകാരും പണം ഉണ്ടാക്കാനുള്ള ഓട്ടത്തിലാണിപ്പോൾ