
തമിഴ്നാട് തിരുപ്പൂർ പല്ലടത്ത് അന്യ ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച യുവതിയെ സഹോദരൻ തലക്കടിച്ചു കൊന്നു. വിദ്യ എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം വിദ്യയുടെ മൃതദേഹം സഹോദരൻ ആരുമറിയാതെ മറവ് ചെയ്തു.
വിദ്യയുടെ കാമുകൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയതും കൊലപാതകം കണ്ടെത്തിയതും.വിദ്യയുടെ കുടുംബത്തെ ചോദ്യം ചെയ്‌തോടെയാണ് സഹോദരൻ കുറ്റം സമ്മതിച്ചത്.മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.