പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് ഫാനില്‍ തൂങ്ങിയ നിലയിൽ

Spread the love

കൊച്ചി : ചെങ്ങമനാട് 10-ാം ക്ലാസ് വിദ്യാർത്ഥി വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.

ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകൻ അഗ്നല്‍ (15)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം.

വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുമ്ബാശ്ശേരി പൊലീസെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് നാലിന് കപ്രശ്ശേരി ലിറ്റില്‍ ഫ്ലവർ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group