സഹസംവിധായകൻ വാൾട്ടർ ജോസ് അന്തരിച്ചു ; മരിച്ചത് രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ

Spread the love

കൊച്ചി : സഹ സംവിധായകൻ എന്ന നിലയില്‍ മലയാള സിനിമാലോകത്ത് പേരെടുത്ത വാള്‍ട്ടർ ജോസ് (56) അന്തരിച്ചു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

video
play-sharp-fill

കേരളത്തിലെ അറിയപ്പെടുന്ന ഹാർമോണിയം കലാകാരനായ ജോസിന്റെ മകനാണ്.

സംവിധായകരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്‍റെ ശിഷ്യരില്‍ പ്രധാനിയായ വാള്‍ട്ടർ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട്. സിദ്ദിഖ് ലാല്‍, ലാല്‍ ജോസ്, വേണു, കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വാള്‍ട്ടർ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു. അവിവാഹിതനായ വാള്‍ട്ടർ ജോസ് സംവിധായകൻ ലാലിന്റെ പിതൃസഹോദര പുത്രനുമാണ്. കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടില്‍ ഉച്ചവരെ പൊതുദർശനമുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാൻസിസ് ചർച്ചിലാണ് അന്ത്യകർമ്മങ്ങള്‍. ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആജരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group