video
play-sharp-fill

തടിക്കഷ്ണം എടുക്കാൻ കിണറിലിറങ്ങിയയാൾ ബോധരഹിതനായി ; രക്ഷിക്കാൻ ഇറങ്ങിയ നാലുപേർക്കും ഇതേ അവസ്ഥ, വിഷവാതകം ശ്വസിച്ച്‌ 5 പേർക്ക് ദാരുണാന്ത്യം

തടിക്കഷ്ണം എടുക്കാൻ കിണറിലിറങ്ങിയയാൾ ബോധരഹിതനായി ; രക്ഷിക്കാൻ ഇറങ്ങിയ നാലുപേർക്കും ഇതേ അവസ്ഥ, വിഷവാതകം ശ്വസിച്ച്‌ 5 പേർക്ക് ദാരുണാന്ത്യം

Spread the love

ദില്ലി: ഛത്തിസ്ഗഡിലെ ചമ്ബയില്‍ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ 5 പേർക്ക് ദാരുണാന്ത്യം. കിണറ്റിലെ തടിക്കഷ്ണം പുറത്തെടുക്കാൻ ഇറങ്ങിയവരാണ് മരിച്ചത്.

ആദ്യം കിണറില്‍ വീണ് ബോധരഹിതനായ ആളെ രക്ഷിക്കുന്നതിനിടെയാണ് മറ്റു 4 പേരും മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. രാമചന്ദ്രൻ ജെയ്സ്വാള്‍, അമീഷ് പട്ടേല്‍, രാജഷ് പട്ടേല്‍, ജിതേന്ദ്ര പട്ടേല്‍, തികേശ്വ‍ർ പട്ടേല്‍ എന്നിവരാണ് മരിച്ചത്.

കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് അനുമാനം. രാമചന്ദ്രൻ ജെയ്സ്വാള്‍ ആണ് ആദ്യമായി കിണറ്റിലേക്ക് ഇറങ്ങിയത്. ജെയ്സ്വാള്‍ ബോധരഹിതനായതോടെ മറ്റു മൂന്നുപേരും രക്ഷിക്കാനായി ഇറങ്ങി. ഇവരുടെ ശബ്ദമൊന്നും പുറത്തേക്ക് കേള്‍ക്കാതെ വന്നതോടെ അഞ്ചാമനും ഇറങ്ങുകയായിരുന്നു. മരിച്ചവർ മൂന്നുപേരും ഒരു കുടുംബത്തിലുള്ളവരാണ്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group