
മുംബയ്: ആകാശ എയർ മുംബൈ-കോഴിക്കോട് വിമാന സർവീസുകൾ ആരംഭിക്കുന്നു.ഒക്ടോബർ മുതൽ മുംബയ്ക്കും കോഴിക്കോടിനും ഇടയിൽ ദിവസേന നേരിട്ടുള്ള വിമാന സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ആകാശ എയറിന്റെ 30ാമത് ലക്ഷ്യസ്ഥാനമാണ് കോഴിക്കോട്,. കേരളത്തിലേക്കുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കുമെന്ന് എയർലൈൻ സഹസ്ഥാപകൻ പ്രവീൺ അയ്യർ വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ 24 ആഭ്യന്തര നഗരങ്ങളിലേക്കും ആറ് അന്താരാഷ്ട്ര നഗരങ്ങളിലേക്കും ആകാശ എയർ സർവീസ് നടത്തുന്നുണ്ട്. മുംബയ്, അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലക്നൗ, ഗോവ, ഹൈദരാബാദ്, വരാണസി, ബാഗ്ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, ശ്രീവിജയപുരം, അയോദ്ധ്യ, ഗ്വാളിയോർ, ശ്രീനഗർ, പ്രയാഗ്‌രാജ്, ഗോരഖ്പൂർ, ദർഭംഗ, കോഴിക്കോട്, ദോഹ (ഖത്തർ), ജിദ്ദ, റിയാദ് (സൗദി അറേബ്യ), അബുദാബി ( യു.എ.ഇ), കുവൈറ്റ് സിറ്റി (കുവൈറ്റ്), തായ്ലാൻഡ് എന്നിവിടങ്ങളിലേക്കാണ് എയർലൈൻ സർവീസ് നടത്തുന്നത്.
2022 ആഗസ്റ്റ് ഏഴിനാണ് ആകാശ എയർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. മുംബയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവീസ് നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group