അധികാരികൾ കയ്യൊഴിഞ്ഞ കരീമഠംകാർക്ക് തുണയായി ഡി ഡി മച്ചാൻ. കുമരകത്ത് വള്ളം മറിഞ്ഞ് മരണപ്പെട്ട അനശ്വരയുടെ ഓർമയ്ക്കായി യുട്യൂബർ ഡിച്ചു നിർമ്മിച്ചു നൽകുന്ന പാലത്തിന്റെ ഉദ്ഘാടനം നാളെ.
സ്വന്തം ലേഖിക
കോട്ടയം : കോട്ടയം കുമരകത്ത് വള്ളം മറിഞ്ഞ് മരണപ്പെട്ട അനശ്വരയുടെ ഓർമയ്ക്കായി കരീമഠംകാർക്കു യുട്യൂബർ ഡിച്ചു നിർമ്മിച്ചു നൽകുന്ന പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ജനപ്രതിനിധികൾ കയ്യൊഴിഞ്ഞ കരീമഠത്തുകാർക്ക് ഇരുചക്രവാഹനം കയറാവുന്ന നടപ്പാലമാണ് ഡി ഡി മച്ചാൻ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ചെങ്ങളം സ്വദേശി ഡിച്ചു നിർമ്മിച്ചു നൽകുന്നത്.
കഴിഞ്ഞ മാസം 30 നായിരുന്നു ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ വള്ളം ഇടിച്ചുണ്ടായ അപകടത്തിൽ അനശ്വര മരണപ്പെടുന്നുത്. മുത്തച്ഛൻ നിയന്ത്രിച്ച വള്ളത്തിൽ സഹോദരി ദിയയ്ക്കും അമ്മ രേഷ്മയ്ക്കും ഒപ്പം സ്കൂളിലേക്ക് പോകവേ ആയിരുന്നു അപകടം. റോഡ് സൗകര്യം ഇല്ലാത്തതാണ് അപകടത്തിന് കാരണം എന്നാരോപിച്ച് സംസ്ക്കാര ചടങ്ങിനെത്തിയ മന്ത്രിയടക്കമുള്ളവരെ നാട്ടുകാർ തടഞ്ഞിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഡിച്ചു പാലം നിർമ്മിക്കാൻ തയ്യാറായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരച്ചടങ്ങിന് എത്തിയ ജനപ്രതിനിധികൾ അടുത്ത ദിവസം തന്നെ റോഡിനും പാലത്തിനുമായി അളവെടുക്കുമെന്നു പറഞ്ഞുപോയെങ്കിലും പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.