പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ച് കെപിസിസി നേതൃത്വം; രാഷ്ട്രീയകാര്യ സമിതിയോഗം 4നും ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം 5നും

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ഡിസിസി നേതൃത്വം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളും പ്രചരണ തന്ത്രങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്ത് രൂപം നല്‍കും. അതിന്റെ ഭാഗമായി ഒക്ടോബര്‍ 4ന് കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ച്‌ രാഷ്ട്രീയകാര്യ സമിതി യോഗം നടത്താൻ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും അടിയന്തര സംയുക്തയോഗം 5ന് നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി വിളിച്ചുചേര്‍ത്തതായി സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

ഒക്ടോബര്‍ 4ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്താണ് രാഷ്ട്രീയകാര്യ സമിതി യോഗം. കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തൊട്ടടുത്ത ദിവസം രാവിലെ 10ന് നടക്കുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപരേഖ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി വിശദീകരിക്കും.