play-sharp-fill
ഡിസിസി ട്രഷററേയും മകനേയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ചികിത്സയിലായിരുന്ന മകൻ മരിച്ചു; ചികിത്സയിലിരിക്കുന്ന ട്രഷററുടെ നില അതീവ ​ഗുരുതരം

ഡിസിസി ട്രഷററേയും മകനേയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ചികിത്സയിലായിരുന്ന മകൻ മരിച്ചു; ചികിത്സയിലിരിക്കുന്ന ട്രഷററുടെ നില അതീവ ​ഗുരുതരം

കൽപ്പറ്റ: വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മകൻ ജിജേഷ് മരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. എൻ എം വിജയന്റെ നില ഗുരുതരമായി തുടരുകയാണ്.

ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലാണ്.