video
play-sharp-fill

നഗരസഭയിലെ യു.ഡി.എഫ്. വിജയം : തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിൻ്റെ യഥാർത്ഥ ചിത്രം : ജോഷി ഫിലിപ്പ്

നഗരസഭയിലെ യു.ഡി.എഫ്. വിജയം : തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിൻ്റെ യഥാർത്ഥ ചിത്രം : ജോഷി ഫിലിപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ ആറു നഗരസഭകളിൽ അഞ്ചിലും അധികാരത്തിലെത്തിയതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ നേട്ടത്തിൻ്റെ വ്യക്തമായ ചിത്രം പുറത്തുവന്നതായി ഡി.സി.സി. പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട എന്നീ നാലു നഗരസഭകളുടെ ഭരണം നിലനിർത്തുന്നതിനും, വൈക്കം നഗരസഭാ ഭരണം സി.പി.എം.ൽ നിന്നും പിടിച്ചെടുക്കുന്നതിനും യു.ഡി.എഫിനു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികാര ദുർവിനിയോഗത്തിലൂടെയും സാമ്പത്തിക ശക്തികളുടെ പിൻബലത്തോടെയും ജനവിധി അട്ടിമറിയ്ക്കുവാനുള്ള സി.പി.എം.ൻ്റെ നീക്കത്തിനേറ്റ കനത്ത പ്രഹരമാണ് നഗരസഭാ ഭരണ പദവികളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായതതെന്ന് ജോഷി ഫിലിപ്പ് പറഞ്ഞു.