
“ഉമ്മൻ ചാണ്ടിയെ വെട്ടി മാറ്റി” ; കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം ; കോൺഗ്രസിൽ തമ്മിലടി ; പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയതെന്ന് വിശദീകരണം
കോട്ടയം : കോട്ടയത്ത് കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതോടെയാണ് വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചത്. പോസ്റ്ററിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവർത്തകർ ഡിസിസി നേതൃത്വത്തെ പരാതി അറിയിച്ചു.
നാളെ കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽനിന്നാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്.പരിപാടി ഉദ്ഘാടനം ചെയ്യുന്ന രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെയും കെ.സി ജോസഫിന്‍റെയും ചിത്രങ്ങൾ പോസ്റ്ററിൽ ഉണ്ട്.
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ശശി തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിന് അതൃപ്‍തി ഉണ്ടായിരുന്നു. ഇതാണ് പോസ്റ്ററിൽ നിന്നും ഉമ്മൻചാണ്ടിയെ ഒഴിവാക്കാൻ കാരണമെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയതെന്നുമാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം.