
സ്വന്തം ലേഖകൻ
കോട്ടയം: ഇടതുപക്ഷത്തേയ്ക്ക് മാറിയ യു.ഡി.എഫ്. ജനപ്രതിനിധികളായിരുന്ന തോമസ് ചാഴിക്കാടൻ എം.പി.യും, എൻ.ജയരാജ് എം.എൽ.എ.യും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡി.സി.സി.യുടെ നേതൃത്വത്തിൽ ജില്ലയിൽ അയ്യായിരത്തിലധികം കേന്ദ്രങ്ങളിൽ “ജനകീയ വിചാരണ സമരം” നടന്നു.
ജില്ലാതല ഉദ്ഘാടനം കോട്ടയം ഗാന്ധിസ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. യു.ഡി.എഫ്. ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ച പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ വോട്ടു നേടി വിജയിച്ചവർ മുന്നണി വിട്ട് എൽ.ഡി.എഫിലേയ്ക്ക് പോകുമ്പോൾ രാജിവയ്ക്കേണ്ടത് രാഷ്ട്രീയ മര്യാദയാണെന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അധാർമ്മികയ്ക്കെതിരെയുള്ള കൊടുങ്കാറ്റായി സമരം മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. മഴയെ അവഗണിച്ചു കൊണ്ട് ആയിരക്കണക്കിന് പ്രവർത്തകർ വാർഡുതല സമരങ്ങളിൽ പങ്കാളികളായി.
വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ., ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ അഡ്വ.ടോമി കല്ലാനി, ഡോ. പി.ആർ.സോനാ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ലതികാ സുഭാഷ്, കെ.പി.സി.സി.സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, അഡ്വ.പി.എ.സലീം, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, അഡ്വ.പി.എസ്.രഘുറാം, സുധാ കുര്യൻ, ജോസി സെബാസ്റ്റ്യൻ, ജാൻസ് കുന്നപ്പള്ളി, തോമസ് കല്ലാടൻ, റ്റി.ജോസഫ്, ഫിൽസൺമാത്യൂസ്, സണ്ണി പാമ്പാടി, മോഹൻ.കെ.നായർ, അഡ്വ.ബിജു പുന്നത്താനം, എ.കെ.ചന്ദ്രമോഹൻ, ജി.ഗോപകുമാർ, പ്രൊഫ. പി.ജെ.വർക്കി തുടങ്ങിയ നേതാക്കൾ ഉദ്ഘാടനം ചെയ്തു. രാധാ.വി.നായർ, അക്കരപ്പാടം ശശി, പി.പി.സിബിച്ചൻ, മുഹമ്മദ് ഇല്യാസ്, റോയി മാത്യു, മാത്തച്ചൻ താമരശ്ശേരി, റ്റി.സി.റോയി, എസ്.രാജീവ്, പ്രൊഫ.സതീഷ് ചൊള്ളാനി, ആൻ്റണി കുന്നുംപുറം, എം.ഡി.ദേവരാജൻ, ബേബി തൊണ്ടാംകുഴി, റോയി മാത്യു എലിപ്പുലിക്കാട്ട്, വി.കെ.സുരേന്ദ്രൻ, കെ.ജി.ഹരിദാസ്, ജോ തോമസ്, ബാബു ജോസഫ്, അഗസ്റ്റിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നല്കി.