ദയാഭായിയുടെ ദയയിൽ കണ്ടക്ടർ രക്ഷപ്പെട്ടു: പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക ദയാബായി തന്നോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ക്ക് മാപ്പ് നല്‍കി: മനുഷ്യനെ മനുഷ്യനായി കാണണമെന്നും വസ്ത്രത്തിന്റെയും നിറത്തിന്റെയും പേരില്‍ ആരെയും വിലയിരുത്തരുതെന്ന മുന്നറിയിപ്പാകട്ടെ ഈ സംഭവമെന്ന് ദയാബായി പറഞ്ഞു.

Spread the love

ആലുവ: പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക ദയാബായി തന്നോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ക്ക് മാപ്പ് നല്‍കി.

പത്ത് വര്‍ഷം മുമ്ബ് ദയാബായിയെ ബസില്‍ നിന്ന് അസഭ്യം പറഞ്ഞ് നിര്‍ബന്ധിച്ച്‌ റോഡിലിറക്കി വിട്ട കേസിലാണ് ആലുവ കോടതിയില്‍ നേരിട്ടെത്തി കേസിലെ പ്രതിയായ കണ്ടക്ടര്‍ക്ക് ദയാബായി മാപ്പ് നല്‍കിയത്.
ദയബായിയുടെ ദയയില്‍ പത്തു വര്‍ഷം പഴക്കമുളള കേസ് അവസാനിച്ചു.

മനുഷ്യനെ മനുഷ്യനായി കാണണമെന്നും വസ്ത്രത്തിന്റെയും നിറത്തിന്റെ പേരില്‍ ആരെയും വിലയിരുത്തരുതെന്ന മുന്നറിയിപ്പാകട്ടെ ഈ സംഭവമെന്ന് ദയാബായി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് ആരോടും പരാതിയില്ലെന്നും ആദ്യം തന്നെ ഇയാള്‍ക്ക് മാപ്പ് നല്‍കിയതാണെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു.

കേസ് അവസാനിപ്പിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് നേരിട്ട് എത്തിയത്. മധ്യപ്രദേശില്‍ നിന്നും ഇന്നലെയാണ് അവര്‍ ആലുവയില്‍ എത്തിയത്. കേസിലെ എതിര്‍കക്ഷിയും അന്ന് വടക്കേഞ്ചേരി ഡിപ്പോയിലെ ബസിന്റെ കണ്ടക്ടറും ആയിരുന്ന ഷൈലന്‍ ‘ഡ്രൈവര്‍ യൂസഫ് എന്നിവരും കോടതിയില്‍ എത്തിയിരുന്നു.

ഇവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും ആയിരുന്നു കേസെടുത്തിരുന്നത് ‘2015 ഡിസംബറില്‍ തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ദയാബാ യിയെ ആലുവ റെയില്‍വേ സ്റ്റേഷന്‍ സമീപം നിര്‍ബന്ധിച്ച്‌ ഇറക്കി വിട്ടു എന്നായിരുന്നു പരാതി.

അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ സംഭവത്തിന്റെ പേരില്‍ ദയാബായിയോട് നേരിട്ട് ഖേദപ്രകടനം നടത്തി. ഇതിനു പിന്നാലെ കണ്ടക്ടര്‍ക്കെതിരെ ചുമത്തിയ കേസാണ് ഇന്ന് ആലുവ കോടതിയില്‍ അവസാനിച്ചത്.