ആരോഗ്യകരമായി സംവാദങ്ങൾ നടത്തുവാൻ ആശയ ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്; സൈബർ ആക്രമണം പരിധി വിട്ടതെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ ഭാര്യ ഡോ. ദയ പാസ്‌കല്‍

Spread the love

സ്വന്തം ലേഖകൻ

തൃക്കാക്കര: ആരോഗ്യകരമായി സംവാദങ്ങൾ നടത്തുവാൻ ആശയ ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്ന്‌ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ ഭാര്യ ഡോ. ദയ പാസ്‌കല്‍ പറഞ്ഞു. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. കുടുംബത്തിനെതിരെ അപവാദപ്രചരണം നടത്തുന്നു.

തങ്ങളുടെ കുട്ടികൾക്ക് സ്‌കൂളിൽ പോവണമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോലി ചെയ്‌ത് ജീവിക്കണമെന്നും ദയപാസ്‌കല്‍ മാധ്യങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ കടുത്ത, ക്രൂരമായ സൈബര്‍ ആക്രമണമാണ് തങ്ങള്‍ നേരിടുന്നത്. വ്യക്തിപരമായി മറുപടി പറയണമെന്ന് ഞങ്ങള്‍ കരുതിയിട്ടില്ല. അതിന് കാരണം തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. പാര്‍ട്ടി നിയമ നടപടി സ്വീകരിച്ചതിനാല്‍ കേസ് കൊടുക്കുന്നില്ലെന്നും ദയ പറഞ്ഞു.