video
play-sharp-fill
ബിഗ് ബോസ് താരം ദയ അശ്വതി രണ്ടാമത് വിവാഹിതയാവുന്നു ; വരൻ ആരെന്ന് അറിയാനുള്ള ആകാംക്ഷയിൽ ബിഗ് ബോസ് പ്രേക്ഷകർ

ബിഗ് ബോസ് താരം ദയ അശ്വതി രണ്ടാമത് വിവാഹിതയാവുന്നു ; വരൻ ആരെന്ന് അറിയാനുള്ള ആകാംക്ഷയിൽ ബിഗ് ബോസ് പ്രേക്ഷകർ

സ്വന്തം ലേഖകൻ

കൊച്ചി: ബിഗ് ബോസിലെ ഇമോഷണൽ മത്സരാർത്ഥിയായ ദയ അശ്വതി വിവാഹിതയാവുന്നു. ദയ അശ്വതി തന്നെയാണ് വിവാഹിതയാവാൻ പോകുന്നുവെന്ന വിവരം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ വരൻ ആരെന്ന വിവിവരം അശ്വതി ഇതുവരെ വെളിപ്പെടുത്തിയില്ല്.

ബിഗ് ബോസിൽ എത്തുന്നത് വരെ ആളുകളാൽ അറിയപ്പെടുന്ന വ്യക്തി അല്ലായിരുന്നു ദയ അശ്വതി.
സെലിബ്രിറ്റികളായ ഒട്ടുമിക്ക ആളുകളെയും വിമർശിച്ചതിലൂടെയാണ് ദയ അശ്വതി ഫെയ്‌സ്ബുക്കിൽ വൈറലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സരിത നായർ, പാർവതി, ഗായത്രി , ബിഗ് ബോസ് മത്സരാർത്ഥി ജസ്‌ല. തുടങ്ങി ഒട്ടനവധി പ്രമുഖർക്കെതിരെയും ദയ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. ഇതിൽ ജസ്ലയ്‌ക്കെതിരെയും, സരിതയ്‌ക്കെതിരെയും ഉള്ള പ്രതികരണങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം ബിഗ് ബോസിൽ നിന്നും ഇറങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ ദയ നേരിടുന്നത് കടുത്ത സൈബർ അറ്റാക്കാണ്. ചിലതിനൊക്കെ അതെ ഭാഷയിൽ തന്നെ താരം മറുപടിയും നല്കുന്നുമുണ്ട്.

ആദ്യകാലങ്ങളിൽ സിനിമകളിൽ സൈഡ് ആർട്ടിസ്റ്റായി നിറഞ്ഞ ദയ പിന്നീടാണ് ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കുന്നതും ജോലിക്കായി ബെഹ്‌റിനിലേക്ക് പോകുന്നതും.

പാലക്കാട് എന്ന നഗരത്തിലെ മുണ്ടൂരാണ് ദയ അശ്വതിയുടെ ഗ്രാമം. ദയ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമാണ്. എന്നാൽ ഇപ്പോൾ തനിക്ക് അമ്മയോ അച്ഛനോ, ഭർത്താവോ കൂടപ്പിറപ്പുകളോ ഒപ്പമില്ലെന്നും അമ്മയുടെ അനിയത്തി മാത്രമാണ് അടുത്ത ബന്ധുവായി ഉള്ളത്.

ഭർത്താവിൽ നിന്നും മക്കളെ നേടിയെടുക്കണം എന്നാണ് ആഗ്രഹമെന്നും ദയ ഷോയിലൂടെ തുറന്ന് പറഞ്ഞിരുന്നു. തന്റെ മക്കൾ ഭർത്താവിനൊപ്പം സുഖമായി കഴിയുന്നുണ്ട് എന്നും, അവരെ അദ്ദേഹം പണി എടുത്തു നന്നായി നോക്കുന്നുണ്ട് എന്നും ദയ പറഞ്ഞു. അദ്ദേഹം മറ്റൊരാളെ വിവാഹം കഴിച്ചതായും ദയ വ്യക്തമാക്കിയിരുന്നു.

ബിഗ് ബോസിൽ എത്തിയപ്പോൾ തന്നെ ദയ രജിത്തുമായി ബന്ധം സ്ഥാപിച്ചിരുന്നു. അത് മാഷിനോടുള്ള ഇഷ്ടം കൊണ്ടായിരുന്നുവെന്നും ദയ പലപ്പോഴായി പറഞ്ഞിരുന്നു.