video
play-sharp-fill

പകല്‍സമയങ്ങളിൽ 20 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ചെറുമയക്കം ഉണ്ടോ?; തലച്ചോറിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിയുമെന്ന് പുതിയ കണ്ടെത്തല്‍

പകല്‍സമയങ്ങളിൽ 20 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ചെറുമയക്കം ഉണ്ടോ?; തലച്ചോറിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിയുമെന്ന് പുതിയ കണ്ടെത്തല്‍

Spread the love

ഒരുദിവസം ആറ് മുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് പഠനങ്ങളും പറയുന്നത്. എന്നാല്‍, ഒരുദിവസം നിങ്ങള്‍ക്ക് മതിയായ തോതില്‍ ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവിടെയാണ് ചെറുമയക്കത്തിന്റെ പ്രാധാന്യം. ഇത്തരം ചെറുമയക്കങ്ങള്‍ ക്ഷീണമകറ്റാന്‍ സഹായിക്കുമെന്നും ആരോഗ്യത്തിന് ഏറെ ഗുണംചെയ്യുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

 

20 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന പകല്‍സമയങ്ങളിലുളള ചെറുമയക്കങ്ങള്‍ക്ക് തലച്ചോറിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിയുമെന്നാണ് ന്യൂറോസയന്റിസ്റ്റായ ഡോ. നാസ് പറയുന്നത്. ചെറുമയക്കങ്ങളെ സൂപ്പര്‍പവറെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

 

ദിവസവും ചെറുതായി മയങ്ങുന്ന കൂട്ടരുടെ തലച്ചോറ് മറ്റുള്ളവരുടെക്കാള്‍ രണ്ട് മുതല്‍ ആറുവര്‍ഷംവരെ ചെറുപ്പമായി കാണപ്പെടുമെന്നാണ് വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നതായി അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചെറുമയക്കം കൊണ്ടുളള പ്രധാന ഗുണങ്ങള്‍ ഇവയാണ് . കൂടുതല്‍ ഉന്മേഷവാനായി കാണപ്പെടും കൂടാതെ മറ്റുവിഷയങ്ങള്‍ പഠിക്കുന്നതിനുള്ള നിങ്ങളുടെ പഠനശേഷി കൂട്ടും ഒപ്പം ഏകാഗ്രത മെച്ചപ്പെടുത്തും. 20 മുതല്‍ 30 വരെ മിനിറ്റാണ് ചെറുമയക്കത്തിനായി ചെലവഴിക്കേണ്ടതെന്ന് ഡോ.നാസ് പറയുന്നു.

 

കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നെങ്കില്‍ 90 വരെ മിനിറ്റ് ഇതിനായി ചെലവഴിക്കാം. എന്നാല്‍, 90 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ഉറക്കം വൈകുന്നേരങ്ങളില്‍ ഒഴിവാക്കണമെന്നാണ് ഡോ.നാസ് പറയുന്നത്. ഇത് ചിന്താശേഷിയെ താറുമാറാക്കുമെന്നാണ് പഠനം പറയുന്നത്. ജപ്പാന്‍ പോലുളള രാജ്യങ്ങള്‍ ചെറുമയക്കങ്ങളെ തൊഴിലിടങ്ങളില്‍ പോലും പ്രോത്സാഹിപ്പിക്കുന്നുണ്ട്.