മരട് ഫ്‌ളാറ്റ് പൊളിക്കൽ : രണ്ടാം ദിവസത്തിലെ പൊളിക്കൽ നടപടിക്രമങ്ങൾ തുടങ്ങി ; ഇന്ന് നിലം പൊത്തുക ഏറ്റവും വലിയ ഫ്‌ളാറ്റ്
സ്വന്തം ലേഖിക
കൊച്ചി: മരടിൽ അനധികൃതമായി നിർമിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളിലെ ശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് നിലം പൊത്തും.ജെയ്ൻ കോറൽകോവ്,ഗോൾഡെൻ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഞായറാഴ്ച്ച നിയന്ത്രിത സ്‌ഫോടനത്തിൽ കൂടി തകർക്കും. 17 നില കെട്ടിടങ്ങളുള്ള ഈ സമുച്ചയങ്ങളാണ് മരടിലെ ഏറ്റവും വലിയ ഫ്‌ലാറ്റുകൾ.
ഹോളിഫെയ്ത്തിന്റെയും ആൽഫയുടെയും കൃത്യമായ പതനം നൽകുന്ന ആത്മവിശ്വാസമാണ് ഇന്ന് ഉദ്യോഗസ്ഥരുടെയും പൊളിക്കൽകമ്പനിയുടെയും കൂട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഏറ്റവും വലിയ സമുച്ചയം എന്നത് കൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് പരിസരം. ഫ്‌ളാറ്റ് പൊളിക്കുന്നതിന്? മുന്നോടിയായി പ്രദേശത്ത്? നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെയാണ് നിരോധനാജ്ഞ. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.
രാവിലെ 8ന് നിരോധനാജ്ഞയും രാവിലെ 10.30ന് ഗതാഗതം തടയുകയും ചെയ്യും. രാവിലെ 10.55ന് സൈറൺ മുഴങ്ങും. രാവിലെ 11ന് ജെയിൻ കോറൽകോവിൽ സ്ഫോടനം നടത്തുക.
രാവിലെ 11.30ന് ഗതാഗതം പുനരാരംഭിക്കും. സമീപവാസികൾക്ക് വീടുകളിലേക്ക് മടങ്ങാം. ഉച്ചയ്ക്ക് 1.30ന് ഇടറോഡുകൾ അടച്ചുതുടങ്ങും.
ഉച്ചയ്ക്ക് 1.55ന് നാഷണൽ ഹൈവേ അടയ്ക്കാനുള്ള സിഗ്നൽ ഉച്ചയ്ക്ക് 2ന് ഗോൾഡൻ കായലോരത്തിൽ സ്ഫോടനം.
ഉച്ചയ്ക്ക് 2.05ന് നാഷണൽ ഹൈവേയിൽ ഗതാഗതം പുനരാരംഭിക്കും. ഉച്ചയ്ക്ക് 2.30ന് ഇടറോഡുകൾ തുറക്കും, സമീപവാസികൾക്ക് വീടുകളിലേക്ക് മടങ്ങാം. വൈകിട്ട് 4ന് നിരോധനാജ്ഞ അവസാനിക്കും.
അതേസമയം ഞായറാഴ്ച രാവിലെ പൊളിക്കുന്ന ജെയിൻ കോറൽകോവിൽ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. 51 മീറ്റർ ഉയരമുള്ള ജെയിനിൽ 16 നിലകളാണുള്ളത്. രാവിലെ 11നാണ് ഇവിടെ സ്‌ഫോടനം നിശ്ചയിച്ചിരിക്കുന്നത്. എട്ട് സെക്കൻഡിൽ കെട്ടിടം നിലംപൊത്തുമെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച നിശ്ചയിച്ച സമയത്തിലും മിനിട്ടുകൾ വൈകിയാണ് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ലാറ്റിൽ സ്‌ഫോടനം നടത്തിയത്.11 ന് നിശ്ചയിച്ച സ്‌ഫോടനം സുരക്ഷാ അവലോകനങ്ങൾക്ക് ശേഷം 11.17 ന് പൂർത്തിയാക്കി.11.44 ന് 16 നിലകൾ വീതമുള്ള ആൽഫ സെരിൻ നിലം പതിച്ചു.
ജെയ്ൻ കോറൽകോവ് ഒരു സ്ഥലത്തേക്ക് ചരിഞ്ഞ് വീഴുന്ന രീതിയിലാകും സ്‌ഫോടനം നടത്തുക.എന്നാൽ ഗോൾഡെൻ കായലോരത്തെ രണ്ടായി പിളർന്ന് കൊണ്ട് പൊളിക്കുന്ന വിധത്തിലാണ് സ്‌ഫോടനം നടത്തുക.
ഇതിന് സമീപത്തെ പണി പൂർത്തിയായ അപ്പാർട്ട്‌മെന്റും ഒരു അംഗനവാടിയുമുണ്ട്.ഇതിനെ ബാധിക്കാത്ത വിധത്തിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത്.
അതേസമയം പൊളിച്ച ഫ്‌ളാറ്റുകളുടെ മാലിന്യങ്ങൾ 70 ദിവസത്തിനകം പൂർണമായും നീക്കുമെന്ന് കരാറെടുത്ത കമ്പനി അറിയിച്ചു.