
സ്വന്തം ലേഖകൻ
ചെന്നൈ: ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടത്തിൽ ലോകകപ്പ് റെക്കോഡ് ബുക്ക് തിരുത്തി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ലോകകപ്പിൽ അതിവേഗ 1000 റൺസ് എന്ന റെക്കോഡാണ് വാർണർ സ്വന്തം പേരിലേക്ക് മാറ്റിഴെയുതിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെയും ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എ ബി ഡിവില്ലേഴ്സിന്‍റെയും റെക്കോഡാണ് വാർണർ തിരുത്തിക്കുറിച്ചത്. മത്സരത്തിൽ 41 റൺസ് നേടിയ വാർണർ, ലോകകപ്പിൽ അതിവേഗത്തിൽ 1000 റൺസെന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് മടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേവലം 19 ലോകകപ്പ് ഇന്നിങ്സുകളിലൂടെയാണ് വാർണർ 1000 റൺസെന്ന നാഴികകല്ല് പിന്നിട്ടത്. സച്ചിൻ തെൻഡുൽക്കറും എ ബി ഡിവില്ലേഴ്സും 20 ഇന്നിംഗ്സുകളിൽ നിന്നായാണ് ഈ നേട്ടത്തിലെത്തിയിരുന്നത്.
ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി, വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സും 21 ലോകകപ്പ് ഇന്നിംഗ്സുകളിൽ നിന്ന് 1000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടുണ്ട്. ഓസ്ട്രേലിയൻ മുൻ ഓപ്പണർ മാർക്ക് വോ, ദക്ഷിണാഫ്രിക്കൻ മുൻ ഓപ്പണർ ഹെർഷൽ ഗിബ്സ് എന്നിവർ 22 ഇന്നിംഗ്സുകളിൽ നിന്നും 1000 കടന്നിട്ടുണ്ട്.