
സ്വന്തം ലേഖകൻ
തൊടുപുഴ: മകളെ വിൽപനക്കെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തൊടുപുഴ സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വിൽപനക്കെന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇത് കണ്ട ചിലർ പൊലീസിന്റെ ശ്രദ്ധയിൽ പ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിന് കേസ് സൈബർ സെല്ലിനു കൈമാറിയതായും റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും തൊടുപുഴ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ പറഞ്ഞു.