play-sharp-fill
മകൾക്ക് ഒന്നിലധികം പുരുഷന്മാരുമായി ബന്ധം, അറിഞ്ഞപ്പോൾ വിവാഹത്തിനായി നിർബന്ധിച്ചു; പിതാവിനെ മകൾ വടികൊണ്ട് അടിച്ചുകൊന്നു, നാട്ടുക്കാർ എത്തിയപ്പോൾ കാലുതെറ്റി വീണെന്ന കള്ളവും, പോലീസെത്തി മകളെ കയ്യോടെ പൊക്കി

മകൾക്ക് ഒന്നിലധികം പുരുഷന്മാരുമായി ബന്ധം, അറിഞ്ഞപ്പോൾ വിവാഹത്തിനായി നിർബന്ധിച്ചു; പിതാവിനെ മകൾ വടികൊണ്ട് അടിച്ചുകൊന്നു, നാട്ടുക്കാർ എത്തിയപ്പോൾ കാലുതെറ്റി വീണെന്ന കള്ളവും, പോലീസെത്തി മകളെ കയ്യോടെ പൊക്കി

ആന്ധ്രപ്രദേശ്: ഒന്നിലധികം പുരുഷന്മാരുമായുള്ള ബന്ധം എതിർത്ത അച്ഛനെ മകൾ ക്രൂരമായി അടിച്ചുകൊന്നു. സംഭവത്തിൽ മകളെ പോലീസ് അറസ്റ്റ് ചെയ്തു‌. ആന്ധ്രാപ്രദേശിലെ അണ്ണാമയ്യ ജില്ലയിലെ മദനപ്പള്ളിയിലാണ് സംഭവം.

ദൊരൈസ്വാമി എന്ന 62കാരനാണ് കൊല്ലപ്പെട്ടത്. മദനപ്പള്ളിയിലെ പിആന്‍ഡ്ടി കോളനിയിലാണ് ഇവർ താമസിക്കുന്നത്. ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്നു ദൊരൈസ്വാമി. ഒന്നപ വർഷം മുമ്പാണ് ഇയാളുടെ ഭാര്യ മരിച്ചത്. ഇവർ മകൾ ഹരിതയുടെ വിവാഹത്തിനായി പണം സൂക്ഷിച്ചിരുന്നു.

ഭാര്യയുടെ മരണ ശേഷം പണം മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ മരിച്ചുപോയ ഭാര്യയുടെ ആഭരണങ്ങള്‍ മകള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാൽ, ഈ സമയത്താണ് മകൾ ഹരിത ഒരു ചെറുപ്പക്കാരനുമായി അടുപ്പത്തിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് ഹരിത കൈയ്യിലുണ്ടായിരുന്ന ആഭരണം ഹരിത നല്‍കി. അയാള്‍ സ്വര്‍ണ്ണം പണയം വെച്ച്‌ 11.40 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. കൂടാതെ സായ്കൃഷ്ണ എന്ന ചെറുപ്പക്കാരന് ഹരിത 8 ലക്ഷത്തോളം രൂപ നല്‍കുകയും ചെയ്തു.

ഇവര്‍ക്ക് രണ്ടാള്‍ക്കും പുറമെ ഹരീഷ് റെഡ്ഡി എന്നയാളുമായും ഹരിത ബന്ധം നിലനിര്‍ത്തി. ഇതെല്ലാം അറിഞ്ഞ ദൊരൈസ്വാമി ഹരിതയെ എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിച്ചയ്ക്കാന്‍ തീരുമാനിച്ചു. ഇതേപ്പറ്റി സംസാരിച്ച ഇരുവരും വാക്കുതര്‍ക്കത്തിലാകുകയും ചെയ്തു.

തര്‍ക്കത്തിനിടെ ഹരിത കൈയ്യില്‍ കിട്ടിയ വടി കൊണ്ട് ദൊരൈസ്വാമിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മരണപ്പെടുകയും ചെയ്തുവെന്ന് ഡിഎസ്പി പ്രസാദ റെഡ്ഡി പറഞ്ഞു. വീട്ടില്‍ നിന്നും ദൊരൈസ്വാമിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടിയിരുന്നു.

രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദൊരൈസ്വാമിയെയാണ് അയല്‍ക്കാര്‍ കണ്ടത്. കാലുതെറ്റി വീണാണ് അച്ഛന് പരിക്കു പറ്റിയത് എന്നാണ് ഹരിത ഇവരോട് പറഞ്ഞത്. ഇതേ കഥ തന്നെയാണ് ഹരിത പോലീസിനോടും പറഞ്ഞത്. എന്നാല്‍ സംഭവത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തിയപ്പോഴാണ് ഹരിതയാണ് കൊല നടത്തിയതെന്ന് പോലീസിന് മനസിലായത്.