video
play-sharp-fill

ഭർത്താവ് കൊല്ലുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു ടൂറിസ്റ്റ് ഹോമിലെത്തിച്ച് മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; ഭർതൃപിതാവ് അറസ്റ്റിൽ

ഭർത്താവ് കൊല്ലുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു ടൂറിസ്റ്റ് ഹോമിലെത്തിച്ച് മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; ഭർതൃപിതാവ് അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: മരുമകളെ പീഡിപ്പിച്ച അമ്മായപ്പൻ അറസ്റ്റിൽ.തൃശൂർ വെള്ളിക്കുളങ്ങര കോരച്ചാൽ പോട്ടക്കാരൻ വീട്ടിൽ ദിവാകര(67)നെയാണ പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം സ്വദേശിനിയായ മരുമകളാണ് ദിവാകരനെതിരെ പരാതി നൽകിയത്.പരാതിക്കാരിയുടെ ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പരാതിക്കാരിയെ മർദ്ദിക്കുകയായിരുന്നു. ഈ സമയത്തെല്ലാം പ്രതി ദിവാകരൻ പരാതിക്കാരുടെ സഹായത്തിനെത്തുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും പരാതിക്കാരി വീട്ടിൽ നിന്നാൽ ഭർത്താവ് കൊല്ലാൻ മടിക്കില്ലെന്നും പ്രതി പരാതിക്കാരിയെ ധരിപ്പിച്ചിരുന്നു. വീട്ടിൽ നിന്നും രക്ഷപ്പെടുത്തി എറണാകുളത്ത് ഏതെങ്കിലും സ്ഥലത്ത് നിർത്താമെന്ന് പറഞ്ഞ് കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്തുള്ള ഒരു ടൂറിസ്റ്റ് ഹോമിൽ റൂം എടുത്തതിനു ശേഷം രാത്രിയായപ്പോൾ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞവർഷം ഏപ്രിൽ മാസം ആണ് സംഭവം നടന്നത്. തൃശൂർ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഈ സംഭവത്തിൽ കേസെടുത്തു എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് ഉണ്ടായത്. എറണാകുളം അസി കമ്മീഷണർ കെ.ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്റ്റ്ര് എസ്.വിജയശങ്കറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.