play-sharp-fill
അച്ഛന്റെ പീഡനം സഹിക്കവയ്യാതെ  പത്തൊൻപതുകാരി അമ്മവീട്ടിലേക്ക് താമസം മാറ്റി ; അവിടെ ചിറ്റപ്പനും മക്കളും പീഡിപ്പിച്ചു:എട്ടാം ക്ലാസുമുതൽ പീഡിപ്പിച്ച അച്ഛനുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

അച്ഛന്റെ പീഡനം സഹിക്കവയ്യാതെ പത്തൊൻപതുകാരി അമ്മവീട്ടിലേക്ക് താമസം മാറ്റി ; അവിടെ ചിറ്റപ്പനും മക്കളും പീഡിപ്പിച്ചു:എട്ടാം ക്ലാസുമുതൽ പീഡിപ്പിച്ച അച്ഛനുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

ഹരിപ്പാട്: മാതൃസഹോദരിയുടെ ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് ഗർഭിണിയായ പത്തൊൻപതുകാരിയെ ചോദ്യംചെയ്തപ്പോൾ സ്വന്തം അച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് അച്ഛനെയും മാതൃസഹോദരിയുടെ മൂന്നു മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മാതൃസഹോദരിയുടെ ഭർത്താവ് നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾക്കെതിരേ പോക്‌സോ നിയമപ്രകാരം തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്തിരിക്കുന്നത്.എട്ടാം ക്ലാസ് മുതൽ അച്ഛൻ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. വയറുവേദനയ്ക്ക് ചികിത്സതേടി ജൂൺ 15 ന് യുവതിയെ അമ്മ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിയാണെന്ന് അറിയുന്നത്. ഇതോടെ ഡോക്ടർമാർ പൊലീസിൽ വിവരമറിയിച്ചു. യുവതിയുടെ മൊഴിയെടുത്ത പൊലീസ് മതൃസഹോദരിയുടെ 55 വയസുള്ള ഭർത്താവിനെ അറസ്റ്റു ചെയ്തു.അച്ഛന്റെ പീഡനം സഹിക്കാനാകാതെയാണ് പെൺകുട്ടിയുമായി അമ്മ സഹോദരിയുടെ വീട്ടിൽ താമസമാക്കിയത്. മാതൃസഹോദരിയുടെ ഭർത്താവിനെ കൂടാതെ ഇയാളുടെ മക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച മാതൃസഹോദരിയുടെ ഒരു മകൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണ്. അതിനാൽ ഇയാളെ ജുവനൈൽ ബോർഡിന് മുൻപാകെ ഹാജരാക്കും. കോടതിയിൽ ഹാജരാക്കിയ മറ്റുള്ളവരെ റിമാൻഡ് ചെയ്തു.മാതൃസഹോദരിയുടെ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. എന്നാൽ അതറിയാതെ വയറുവേദനയാണെന്നും കരുതിയാണ് മെഡിക്കൽ കോളേജിലെത്തിയത്