തൃശ്ശൂരിൽ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തി; മകളും കാമുകനും പിടിയിൽ

Spread the love

തൃശ്ശൂര്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണിയുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യയെയും കാമുകനായ നിധിനെയും പോലീസ് പിടികൂടിയത്. തൃശ്ശൂര്‍ മുണ്ടൂരിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തങ്കമണി കൊല്ലപ്പെട്ടത്.

video
play-sharp-fill

75 വയസാണ് കൊല്ലപ്പെട്ട തങ്കമണിക്കുണ്ടായിരുന്നത്. 45-കാരിയായ മകള്‍ സന്ധ്യയും അയല്‍വാസിയായിരുന്ന 27-കാരനായ നിധിനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകം നടത്തിയതിന് ശേഷം തലയടിച്ച് വീണ് മരിച്ചതാണെന്ന് ഭര്‍ത്താവിനെയും കുടുംബക്കാരെയും വിശ്വസിപ്പിക്കുകയായിരുന്നു.

എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. തങ്കമണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാത്രി പറമ്പില്‍ കൊണ്ടിടുകയായിരുന്നു. തങ്കമണിയുടെ സ്വര്‍ണാഭരണം തട്ടിയെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവര്‍ക്ക് ഭര്‍ത്താവും ഒരു മകനുമുണ്ട്.നിധിന്‍ അവിവാഹിതനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group